ബ്രിട്ടണിൽ മക്കളുടെ ശരീരത്തിൽ രാസവസ്തു കുത്തിവച്ചശേഷം …മലയാളി യുവതി….ആത്മഹത്യാശ്രമിച്ചു…ഗുരുതരാവസ്ഥയിലായ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


 
മക്കൾക്ക് വിഷം നൽകി ആത്മഹത്യയ്ക്കു ശ്രമിച്ച മലയാളി യുവതി അറസ്റ്റിൽ. നഴ്സായ  ജിലുമോൾ ജോർജ്  (38) ആണ് പതിമൂന്നും എട്ടും വയസുള്ള മക്കൾക്ക് വിഷം നൽകിയശേഷം ആത്മഹത്യയ്ക്കു ശ്രമിച്ചത്.  കുട്ടികളുടെ ശരീരത്തിൽ ജിലു വിഷാംശമുള്ള രാസവസ്തു കുത്തിവെയ്ക്കുകയായിരുന്നു എന്നാണ് റിപ്പോട്ടുകൾ. ജിലുവിന്റെ ഭർത്താവ് നാട്ടിലാണ്.  ബ്രിട്ടനിൽ ആണ് സംഭവം.

ഗുരുതരാവസ്ഥയിലായ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയെ അറസ്റ്റുചെയ്ത പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചശേഷം പിന്നീട് കോടതിയിൽ ഹാജരാക്കി. യുവതി ഇപ്പോൾ റിമാൻഡിലാണ്. വ്യാഴാഴ്ച്ച രാവിലെയാണ് സംഭവം. ഇംഗ്ലിഷ് മാധ്യമങ്ങളിൽ ഈ സംഭവം വെള്ളിയാഴ്ച്ച തന്നെ വാർത്തയായിരുന്നെങ്കിലും ഇത് മലയാളി കുടുംബത്തിലാണെന്ന് ഇന്നലെയാണ് പുറത്തുവന്നത്.
Previous Post Next Post