തെറിയഭിഷേകം ..രാജി ഭീഷണിമുഴക്കി വി.ഡി സതീശൻ..

ആലപ്പുഴ: കെ സുധാകരന്റെ അസഭ്യ പരാമര്‍ശത്തിന് പിന്നാലെ രാജി ഭീഷണി മുഴക്കി വി.ഡി സതീശൻ. സംഭവത്തിൽ കെ.സി വേണുഗോപാൽ ഇടപെട്ടു. തിരഞ്ഞെടുപ്പിനെയും സമരാഗ്നി പ്രക്ഷോഭ പരിപാടിയേയും ഇത് ബാധിക്കുമെന്ന മുന്നറിയിപ്പും നൽകി. അത്തരം ചർച്ചകൾ വേണ്ടെന്നും ഇപ്പോൾ നേതൃ സ്ഥാനം ഒഴിയുന്നത് ദോഷമായി ബാധിക്കും എന്നും ഹൈക്കമാൻഡ് അറിയിച്ചു.

പത്രസമ്മേളനത്തിൽ വൈകിയെത്തിയതോടെയാണ് പ്രതിപക്ഷ നേതാവിനെതിരെ കെപിസിസി പ്രസിഡന്റ് അസഭ്യ വർഷം നടത്തിയത്. മാധ്യമപ്രവര്‍ത്തകരെ വിളിച്ചുവരുത്തിയിട്ട് പ്രതിപക്ഷ നേതാവ് എവിടെയെന്ന് അദ്ദേഹം ചോദിക്കുന്നു. മൈക്ക് ഓണാണെന്നും ക്യാമറയുണ്ടെന്നും ഓര്‍മിപ്പിച്ച് ഷാനിമോള്‍ ഉസ്മാനടക്കമുള്ള നേതാക്കള്‍ സുധാകരനെ കൂടുതല്‍ സംസാരിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിച്ചു. ആലപ്പുഴയിലെ സമരാഗ്നി പരിപാടിക്കിടയിൽ പ്രതിപക്ഷ നേതാവിനെ കാത്ത് കെപിസിസി പ്രസിഡന്റ് ഇരുന്നത് 20 മിനിറ്റാണ്. ഇതോടെ കെ സുധാകരൻ മടങ്ങി. ദീപ്തി മേരി വർഗീസും ഡിസിസി പ്രസിഡണ്ട് ബാബു പ്രസാദും അനുനയിപ്പിച്ചിട്ടും കെ സുധാകരൻ നിന്നില്ല.

Previous Post Next Post