പൊലീസ് ഉദ്യോഗസ്ഥർക്ക് മർദ്ദനം.. നാല് പേർ കസ്റ്റഡിയിൽ…


പത്തനംതിട്ട: അടൂരിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് മർദ്ദനമേറ്റു. പറക്കോട് ബാറിലെ സംഘർഷം പരിഹരിക്കാൻ എത്തിയ സിപിഒമാരായ സന്ദീപ് , അജാസ് എന്നിവർക്കാണ് മർദനമേറ്റത്. മർദനത്തിൽ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അടൂർ സ്വദേശികളായ ഹരി , ദീപു , അനന്ദു , അമൽ എന്നിവരാണ് പിടിയിലായത്. ഇന്നലെ രാത്രി ഏഴരയോടെ ബാറിൽ സംഘർഷമുണ്ടെന്നറിഞ്ഞ് പൊലീസെത്തിയത്. ഇവരെ ശാന്തരാക്കി പുറത്തിറങ്ങിയ ശേഷമാണ് പ്രതികൾ പൊലീസുകാർക്കെതിരെ കല്ലും വടികളും എറിഞ്ഞത്. മര്‍ദനത്തില്‍ പൊലീസുകാരന്റെ വയറിനും കണ്ണിനും പരിക്ക് പറ്റിയിട്ടുണ്ട്.
Previous Post Next Post