കർഷക സമരത്തിൽ പങ്കെടുത്ത കർഷകൻ മരിച്ചു


 
കർഷക സമരത്തിൽ പങ്കെടുത്ത കർഷകൻ മരിച്ചു. ഗുരുദാസ് പൂരിൽ നിന്നുള്ള കർഷകൻ ഗ്യാൻ സിങ് ആണ് മരിച്ചത്. കണ്ണീർ വാതക പ്രയോഗത്തെ തുടർന്നാണ് മരണമെന്ന് കുടുംബം ആരോപിച്ചു. കണ്ണീർ വാതക പ്രയോഗത്തെ തുടർന്ന് ആരോഗ്യ പ്രശ്ങ്ങൾ ഉണ്ടായിരുന്നു എന്ന് കുടുംബം പറഞ്ഞു.

അതേസമയം കർഷക സംഘടനകളും കേന്ദ്രമന്ത്രിമാരുമായി നടന്ന മൂന്നാം വട്ട ചർച്ചയും പരാജയപ്പെട്ടു. കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയൽ, നിത്യാനന്ദ് റായ്, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ എന്നിവരും ചർച്ചയിൽ പങ്കെടുത്തു. ഞായറാഴ്ച്ച വീണ്ടും നേതാക്കളുമായി മന്ത്രിമാർ ചർച്ച നടത്തും.
Previous Post Next Post