ബൈക്ക് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു; യുവാവിന് ദാരുണാന്ത്യം

 

കണ്ണൂർ: ബൈക്ക് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മാട്ടൂൽ കക്കാടൻചാലിൽ എബിൻ ജോൺ (24) ആണ് മരിച്ചത്. 

ഇന്ന് പുലർച്ചെ രണ്ടുമണിക്ക് പുതിയങ്ങാടിയിലായിരുന്നു അപകടം. എബിൻ ജോണിനൊപ്പം സഞ്ചരിച്ചിരുന്ന സുഹൃത്ത് ആകാശിനെ ഗുരുതരാവസ്ഥയിൽ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചൂട്ടാട് ഭാഗത്തു നിന്ന് മാട്ടൂല്‍ ഭാഗത്തേക്ക് പോവുകയായിരുന്നു എബിനും ആകാശും. ബസ് സ്റ്റാന്റിന് സമീപത്തെ വീടിന്റെ ഗേറ്റിനോട് ചേര്‍ന്ന മതിലിലാണ് ബൈക്ക് ഇടിച്ചത്. ചൂട്ടാട് ഏരിപ്രത്തെ ക്ഷേത്രത്തില്‍ തെയ്യം കണ്ട് മടങ്ങുകയായിരുന്നു യുവാക്കൾ. 

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
Previous Post Next Post