പത്തനംതിട്ട പോക്സോ കേസിൽ അറസ്റ്റിലായവരിൽ ഡിവൈഎഫ്ഐ പ്രാദേശിക നേതാവും



പത്തനംതിട്ടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഡിവൈഎഫ്ഐ പ്രാദേശിക നേതാവും. പെരുനാട് മേഖല പ്രസിഡൻ്റ് ജോയൽ തോമസിൻ്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ഇയാളുടെ പേര് പെൺകുട്ടി സി ഡബ്ല്യുസിക്ക് കൈമാറിയിരുന്നു. റാന്നി ഡിവൈഎസ്പി ഓഫീസിൽ കീഴടങ്ങിയ ഇയാളെ മേഖലാ പ്രസിഡണ്ട് സ്ഥാനത്തുനിന്ന് രണ്ടാഴ്ച മുൻപ് മാറ്റിയിരുന്നു എന്ന് ഡിവൈഎഫ്ഐ അറിയിച്ചു.

കേസിൽ മൂന്ന് പേർ അറസ്റ്റിലായിരുന്നു. കെ. എസ്. ഇ. ബി. ജീവനക്കാരൻ മുഹമ്മദ്‌ റാഫി, സജാദ്, സംഭവ സമയത്ത് പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിവരാണ് അറസ്റ്റിലായത്. റാന്നി ഡിവൈഎസ്പി ഓഫീസിൽ കീഴടങ്ങിയ മറ്റൊരു യുവാവിനെ ചോദ്യം ചെയ്യുകയാണ്.

20022 ജൂണിലായിരുന്നു സംഭവം. പ്ലസ് വൺ വിദ്യാർത്ഥിനിക്കാണ് പീഡനമേറ്റത്. കേസിൽ 18 പ്രതികളുണ്ട്. നഗ്ന ചിത്രം പ്രചരിപ്പിച്ചുവെന്നും പരാതി ലഭിച്ചു. ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പ്രതികൾ കുട്ടിയുമായി അടുപ്പത്തിലാവുകയും. പിന്നീട് പീഡനത്തിന് ഇരയാവുകയും ചെയ്തുവെന്നാണ് പരാതി. ശിശു സംരക്ഷണ സമിതി വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് കേസെടുക്കുകയായിരുന്നു.

സ്കൂളിൽ പോകാൻ മടി കാണിച്ചു തുടർന്ന് വാർഡ് മെമ്പറും കൗൺസിലറും ഇടപെട്ടു. ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽ കുട്ടിയെ എത്തിച്ചു തുടർന്നാണ് വിവരം അറിയുന്നത്. പ്രതികൾ കുട്ടിയുടെ നഗ്ന ചിത്രം ഇൻസ്റ്റഗ്രാം വഴി വ്യാപകമായി പ്രചരിപ്പിച്ചുവെന്നും പരാതി ലഭിച്ചു.

Previous Post Next Post