കൊല്ലം സ്വദേശികളായ ഒരു കുടുംബത്തിലെ നാലുപേര്‍ എസിയിലെ വാതകം ശ്വസിച്ച് അമേരിക്കയിൽ മരിച്ചു;മരിച്ചവരിൽ ഇരട്ടക്കുട്ടികളും.





വീട്ടിലെ എ.സിയില്‍ നിന്നുള്ള വാതകം ശ്വസിച്ച് കാലിഫോര്‍ണിയയില്‍ മലയാളി കുടുംബത്തിന് ദാരുണാന്ത്യം.കൊല്ലം സ്വദേശികളാണ് . 

ഫാത്തിമ മാതാ നാഷണല്‍ കോളേജ് മുന്‍ പ്രിന്‍സിപ്പാള്‍ പട്ടത്താനം സ്നേഹയില്‍ ജി ഹെന്റിയുടെ മകന്‍ ആനന്ദ് ഹെന്റി(38), ഭാര്യ ആലിസ് പ്രിയങ്ക(37),  ഇവരുടെ ഇരട്ടകളായ രണ്ട് ആണ്‍മക്കള്‍ (4) എന്നിവരാണ്  മരിച്ചത്.സാന്‍ മെയ്റ്റോയിലെ ഇവരുടെ വീടിനുള്ളില്‍ ചൊവ്വ പുലര്‍ച്ചെയാണ് സംഭവം.

തണുപ്പ് അകറ്റാനായി ഉപയോഗിച്ച ഹീറ്ററിൽനിന്നുയർന്ന വാതകം ശ്വസിച്ചതാകാം മരണകാരണമെന്നാണ് സംശയം. കിളിയല്ലൂർ വെളിയിൽ വീട്ടിൽ പരേതനായ ബെൻസിഗർ- ജൂലിയറ്റ് ബെൻസിഗർ ദമ്പതികളുടെ ഏക മകളാണ് ആലീസ് പ്രിയങ്ക.
Previous Post Next Post