കടലിന് അടിത്തട്ടിൽ അന്ത്യവിശ്രമം കൊള്ളുന്ന ടൈറ്റാനിക് കപ്പലിനെ പോലെ കേരള തീരത്തും ഒരു മഹാദുരന്തത്തിന്റെ തിരുശേഷിപ്പായി ഒരു കപ്പൽ കണ്ടെത്തി ,,അഞ്ചുതെങ്ങിനും വർക്കലയ്ക്കും മധ്യേ നെടുങ്കണ്ടയിൽ നിന്ന് പതിനൊന്നുകിലോമീറ്റർ അകലെയുള്ള കടലിന്റെ അടിത്തട്ടിലാണ് കപ്പലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്





ആരും അറിയാതെ പോയതോ ചരിത്രം അടയാളപ്പെടുത്താതെ പോയതോ ആയ ആ കപ്പൽ ദുരന്തത്തിന്റെ അവശിഷ്ടങ്ങളാണ് ഇപ്പോൾ സ്കൂബാ ഡൈവിങ് സംഘം കണ്ടെത്തിയിരിക്കുന്നത്.

സർക്കാർ സംവിധാനങ്ങളുപയോ​ഗിച്ച് നടത്തുന്ന വിശദമായ പരിശോധനകൾക്ക് ശേഷം മാത്രമേ പണ്ടെങ്ങോ ഈ തീരത്തിനടുത്ത് നടന്ന വലിയൊരു കപ്പൽ ദുരന്തത്തിന്റെ വിശദ വിവരങ്ങൾ അറിയാൻ കഴിയൂ. അഞ്ചുതെങ്ങിനും വർക്കലയ്ക്കും മധ്യേ നെടുങ്കണ്ടയിൽ നിന്ന് പതിനൊന്നുകിലോമീറ്റർ അകലെയുള്ള കടലിന്റെ അടിത്തട്ടിലാണ് കപ്പലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. പുതിയ ഡൈവിങ് സ്ഥലം കണ്ടെത്താനുള്ള പരിശ്രമത്തിനിടെയാണ് സ്കൂബാ ഡൈവർമാരുടെ സംഘം ഇത് കണ്ടെത്തിയത്.

മേൽപ്പരപ്പിൽ നിന്ന് 30 മീറ്റർ ആഴത്തിൽ എത്തിപ്പോൾ തന്നെ സ്കൂബാ സംഘം ആ കാഴ്ച കണ്ടു. ടോർച്ച് ഉപയോഗിച്ച് കൂടുതൽ അടുത്തേയ്ക്ക് എത്തിയതോടെയാണ് തങ്ങൾ കണ്ടെത്തിയത് ചരിത്രം ഉറങ്ങിക്കിടക്കുന്ന ഒരു കപ്പലാണെന്ന് മനസ്സിലാക്കിയത്. ഈ കപ്പലിന്റെ ദൃശ്യങ്ങളും പകർത്തിയാണ് സംഘം തീരത്തേക്ക് മടങ്ങിയത്. രണ്ടായി തകർന്ന കപ്പലിൽ പ്രവേശിക്കാൻ മാർഗമില്ലെന്നാണ് സ്‌കൂബ ടീമിന്റെ ക്യാപ്ടൻ മെഷ് പറയുന്നത്. കപ്പലിന് സമീപം 10 മിനിറ്റ് മാത്രമാണ് ചെലവഴിക്കാൻ സംഘത്തിന് കഴിഞ്ഞതെന്നാണ് റിപ്പോർട്ടുകൾ.

നാൽപ്പത്തഞ്ച് മീറ്റർ ആഴത്തിൽ അറബിക്കടലിന്റെ അടിത്തട്ടിൽ ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങളെക്കുറിച്ച് ഓർമിപ്പിക്കുന്ന ദൃശ്യമാണ് അവർ കണ്ടത്. രണ്ടാംലോകമഹായുദ്ധകാലത്ത് ജപ്പാൻ സൈന്യം തകർത്ത ബ്രിട്ടീഷ് ചരക്കുകപ്പലാകാം ഇതെന്നാണ് ഒരനുമാനം. നൂറ്റാണ്ടുകൾക്ക് മുമ്പ് കടലാഴങ്ങളിൽ മുങ്ങിത്താണ ഡച്ചുകപ്പിലിന്റെ അവശിഷ്ടങ്ങളാകാം എന്നതാണ് മറ്റൊരൂഹം. ചരിത്ര സ്മാരകമായ അഞ്ചുതെങ്ങ് കോട്ടയുടെ വളരെ അടുത്താണ് ഈ സ്ഥലം.

രഹസ്യങ്ങളുടെ ചുരുളഴിക്കേണ്ടത് സർക്കാർ സംവിധാനങ്ങളാണ്. 2021 മുതൽ വർക്കലതീരത്ത് സ്കൂബാ ഡൈവിങിന് അനുമതിയുണ്ട്. അഞ്ചുതെങ്ങിനും കാപ്പിലിനും മധ്യേ പുതിയ സ്ഥങ്ങൾ തേടിയുള്ള സ്കൂബാസംഘത്തിന്റെ ആഴയാത്ര കാലത്തിന്റെ ആഴങ്ങളിലേയ്ക്കാണ് നമ്മളെ കൊണ്ടുപോയത്.

പായൽ മൂടിയ നിലയിലുള്ള കപ്പലിന് 100 വർഷം പഴക്കമുണ്ടാകാം എന്നാണ് വിലയിരുത്തൽ. ഈ മാസം രണ്ടിനായിരുന്നു അജ്ഞാതകപ്പൽ കണ്ടെത്തിയത്. കപ്പലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയ വിവരം ഔദ്യോഗികമായി സർക്കാരിനെ അറിയിക്കാനുള്ള തയ്യാറെടുപ്പിലാണിവർ.സർക്കാർ ഇടപെട്ട് പഠനം നടത്തിയാൽ മാത്രമേ പൂർണ്ണ വിവരങ്ങൾ പുറത്തു വരികയുള്ളൂ എന്നും ചരിത്രകാരന്മാർ വ്യക്തമാക്കുന്നു.

ചരിത്ര പ്രാധാന്യമുള്ള അഞ്ചുതെങ്ങ് കോട്ടയ്ക്ക് സമീപമാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുള്ളതെന്നുള്ളത് കൂടുതൽ പഠന സാധ്യതകളിലേക്ക് വിരൽചുണ്ടുന്നുണ്ട്. സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് പരിശോധിച്ചാൽ മാത്രമേ കപ്പലിൻ്റെ കൂടുതൽ വിവരങ്ങൾ ലഭ്യമാകുകയുള്ളു എന്നാണ് ചരിത്രകാരന്മാർ ഉൾപ്പെടെയുള്ളവർ അഭിപ്രായപ്പെടുന്നത്. അതേസമയം രണ്ടായി തകർന്ന കപ്പലിൽ പ്രവേശിക്കാൻ മാർഗമില്ലെന്നാണ് സ്‌കൂബ ടീമിന്റെ ക്യാപ്ടൻ മെഷ് പറയുന്നത്. കപ്പലിന് സമീപം 10 മിനിറ്റ് മാത്രമാണ് ചെലവഴിക്കാൻ സംഘത്തിന് കഴിഞ്ഞതെന്നാണ് റിപ്പോർട്ടുകൾ.
Previous Post Next Post