സംസ്ഥാന സർക്കാരിന്റെ കേന്ദ്ര വിരുദ്ധ സമരത്തിന് ജന്തർ മന്ദറിൽ അനുമതി



ന്യൂഡൽഹി : കേന്ദ്ര സർക്കാർ അവഗണനയ്‌ക്കെതിരെ സംസ്ഥാന സർക്കാർ ജന്തർ മന്ദറിൽ പ്രതിഷേധം നടത്തുന്നതിന് ഡൽഹി പൊലീസ് അനുമതി നൽകി. 

മുൻപ് രാംലീല മൈതാനിയിലേക്ക് വേദി മാറ്റണമെന്നാണ് ഡൽഹി പൊലീസ് ആവശ്യപ്പെട്ടിരുന്നത്.

 സമരത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി ഇന്ന് ഡൽഹിയിലേക്കെത്തും. ഫെബ്രുവരി 8നാണ് കേന്ദ്ര സർക്കാരിന്റെ അവഗണനയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഡൽഹിയിൽ സമരം നടത്തുക.

 കേരളത്തോടുള്ള കേന്ദ്ര അവഗണനയ്ക്കെതിരെ ദൽഹിയിൽ പ്രതിഷേധസമരം നടത്തുമെന്ന് കഴിഞ്ഞ 17ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ പ്രഖ്യാപിച്ചിരുന്നു.
Previous Post Next Post