ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ചംപായ് സോറൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും






ന്യൂഡൽഹി : ഝാർഖണ്ഡില്‍ ചംപായ് സോറൻ്റെ നേതൃത്വത്തിൽ പുതിയ സർക്കാർ ഇന്ന് അധികാരമേൽക്കും.

ഗവർണർ സി പി രാധാകൃഷ്ണൻ മന്ത്രിസഭാ രൂപീകരണത്തിനായി ഇന്നലെ രാത്രി അദ്ദേഹത്തെ ക്ഷണിച്ചു.

പത്ത് ദിവസത്തിനുള്ളിൽ നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ഗവർണർ നിർദ്ദേശിച്ചിട്ടുള്ളത്.

കള്ളപ്പണ കേസിൽ ഝാർഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന ഹേമന്ദ് സോറൺ അറസ്റ്റിലായതോടെ ഇവിടെ ഭരണ പ്രതിസന്ധി ഉടലെടുത്തിരുന്നു.
Previous Post Next Post