ക്രിസ്മസ്- ന്യൂ ഇയർ ബമ്പർ.. ഭാഗ്യശാലിയെ കണ്ടെത്തി…


 
തിരുവനന്തപുരം: ക്രിസ്മസ്- ന്യൂ ഇയർ ബമ്പറിന്‍റെ ഒന്നാം സമ്മാനം നേടിയ ഭാഗ്യശാലിയെ കണ്ടെത്തി. ഒന്നാം സമ്മാനമായ 20 കോടി രൂപ പോണ്ടിച്ചേരി സ്വദേശിയായ അഭിലാഷിനാണ് ലഭിച്ചത്. 33 വയസുള്ള അഭിലാഷ് ബിസിനസുകാരനാണ്. ഇയാൾ ടിക്കറ്റുമായി ലോട്ടറി ഡയറക്ടറേറ്റിൽ എത്തി. ശബരിമല തീർത്ഥാടനത്തിന് വന്നപ്പോൾ തിരുവനന്തപുരത്ത് നിന്നാണ് ഇയാൾ ടിക്കറ്റ് എടുത്തത്. തന്‍റെ കൂടുതല്‍ വിവരങ്ങൾ വെളിപ്പെടുതരുതെന്നാവശ്യപ്പെട്ട് ഡയറക്ടർക്ക് ഇയാള്‍ കത്ത് നൽകിയിട്ടുണ്ട്.

Share This!...

Previous Post Next Post