പാമ്പാടി ഗ്രാമസേവിനി റസിഡൻ്റ് സ് അസോസിയേഷൻ പത്താം വാർഷിക സമ്മേളനം ഗവൺമെൻ്റ് ചീഫ് വിപ്പ് ഡോ: എൻ ജയരാജ് ഉദ്ഘാടനം ചെയ്തു


പാമ്പാടി: ഗ്രാമസേവി നി റെസിഡൻ്റ്സ് അസോസിയേഷൻ്റെ പ്രതീക്ഷയായ അക്ഷര നഗരി - പൂങ്കാവനംറോഡ് യാഥാർത്ഥ്യമാക്കുവാൻ എല്ലാ പരിശ്രമവും നടത്തുമെന്ന് ഗവ: ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് MLA പറഞ്ഞു.
ശബരിമലയിലേക്കുള്ള കുറഞ്ഞ ദൂരമായ ഈ റോഡ് ഗ്രാമസേവിനി മേഖലയിൽ വലിയ വികസന സാധ്യതയാണ് ഒരുക്കുന്നത്.
ഗ്രാമസേവിനി റെസിഡൻ്റസ് അസോസിയേഷൻ്റെ പത്താം വാർഷിക യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡോ. ജയരാജ്.
ഒരു നാടിൻ്റെ വളർച്ചയിൽ റസിഡൻ്റ്സ് അസോസിയേഷനുളള
പങ്കിൻ്റെ നല്ല ഉദാഹരണമാണ് ഗ്രാമസേവിനി .

അസോസിയേഷൻ പ്രസിഡൻ്റ് അഡ്വ. കെ.ആർ. രാജൻ അധ്യക്ഷത വഹിച്ചു.
കാപ്പ് കോസ് ചെയർമാൻ കെ.എം രാധാകൃഷ്ണൻ,സലിം.പി മാത്യു, പി.വി. അനീഷ് . ജി. വേണുഗോപാൽ, പി. ആർ അജിത് കുമാർ, റാണി പി. മാത്യു, ആർ. വാസുദേവൻ നായർ, രബീന്ദ്രനാഥൻ നായർ, കുര്യാക്കോസ് ഈപ്പൻ എന്നിവർ പ്രസംഗിച്ചു.
Previous Post Next Post