പത്തു വർഷത്തെ സർവീസിന് പാമ്പാടിയിൽ ഗ്രാമസേവിയുടെ പൗര സ്വീകരണം നൽകി ..കോട്ടയം ,പാമ്പാടി -നെന്മല, പൂതകുഴി , കുമ്പ ന്താനം കങ്ങഴ വഴി നെടുങ്കുന്നത്തേക്കും തിരിച്ചുമുള്ള KSRTC ബസ്സ് സർവീസ് ആരംഭിച്ച് 10 വർഷമായി....കോവിഡ് കാലമൊഴികെ സ്ഥിരമായി ഓടുന്ന ബസ്സ് നാട്ടുകാരുടെയും ഗ്രാമ സേവിനി യുടെയും ചങ്കാണ്.


പാമ്പാടി: ഗ്രാമസേവിനി റെസിഡൻ്റ്സ് അസോസിയേഷൻ്റെ പരിശ്രമ ഫലമായി കോട്ടയം ,പാമ്പാടി -നെ ന്മല, പൂത കുഴി , കുമ്പ ന്താനം കങഴ വഴി നെടുങ്കുന്നത്തേക്കും തിരിച്ചുമുള്ള KSRTC ബസ്സ് സർവീസ് ആരംഭിച്ച് 10 വർഷമായി.
കോവിഡ് കാലമൊഴികെ സ്ഥിരമായി ഓടുന്ന ബസ്സ് നാട്ടുകാരുടെയും ഗ്രാമ സേവിനി യുടെയും ചങ്കാണ്.
പൂത കുഴി ,കുമ്പ ന്താനം, നെന്മല പ്രദേശങ്ങളിൽ നിന്നും പാമ്പാടി താലൂക്ക് ആശുപത്രി , കോട്ടയം ഭാഗത്തേക്ക് മറ്റു പൊതുഗതാഗത സൗകര്യമില്ലാത്തതിനാൽ ഈ ബസ്സ് വലിയ സഹായ മാണ്. അതുകൊണ്ടു തന്നെ ബസ്സ് നല്ല ലാഭത്തിലാണ്.
ഇടക്ക് ബസ്സ് കഴുകി വൃത്തിയാക്കുക, യാത്രക്കാർക്ക് സാനിട്ടൈസർ നൽകുക
 ജീവനക്കാർക്ക് സമ്മാനങ്ങൾ നൽകുക , യാത്രക്കാരുടെ വാട്സ്ആപ് ഗൂപ്പ്
എന്നിവയും ഗ്രാമസേവിനി യുടെ ആഭിമുഖ്യത്തിൽ നടത്തിയിരുന്നു.
ഇന്ന് 3 - 2- 24 ന് രാവിലെ 9 -ന്  ബസ്സിൻ്റെ പത്താം വാർഷികത്തിൻ്റെ ഭാഗമായി 
 ബസ്സിന് ഹാരം അണിയിച്ചു.
ഡ്രൈവർക്കും കണ്ടക്ടർക്കും വസ്ത്രങ്ങൾ നൽകി.
യാത്രക്കാർക്കെല്ലാം മധുരപലഹാരവും ലഡ്ഡുവും വിതരണം ചെയ്തു
പത്തു വർഷത്തിൻ്റെ പ്രതീകമായി പത്ത് വർണ്ണ ബലൂണകൾ ആകാശത്തുയർത്തി.
ഒരു ഗ്രാമവും KSRTC യും കൈ കോർ ത്തപ്പോൾ  ജനങ്ങൾക്ക് വലിയ ആശ്വാസവും ഒപ്പം KSRTC ക്ക് ലാഭവും സൽപ്പേരും ഉണ്ടാകുന്നതിൻ്റെ ഏറ്റവും നല്ല തെളിവാണ് ഇതെന്ന്
ഗ്രാമസേവിനി റെസിഡൻ്റ് സ് അസോസിയേഷൻ പ്രസിഡന്റ് അഡ്വ.കെ.ആർ. രാജൻ പറഞ്ഞു.


ഇത്തരം ഗ്രാമീണ സൗഹൃദ ബസ്സു
കൾ വ്യാപിപ്പിക്കുന്നത് സംബന്ധിച്ച് വകുപ്പുമന്ത്രിയുമായി ചർച്ച ചെയ്യും
നെമലയിൽ നടന്ന
സ്വീകരണ യോഗത്തിന് കെ .ആർ രാജൻ, ജി. വേണുഗോപാൽ, പി.ആർ. അജിത് കുമാർ, കുര്യാക്കോസ് ഇപ്പൻ, വാസുദേവൻ നായർ, സുനിൽ പുളിന്താനം രബീന്ദ്ര നാഥൻ നായർ, സുബിൻ, സുനിൽ മാളിയേക്കൽ ,രാജി, ബിജു തോമസ് തുടങ്ങിയവർ നേതൃത്വം നൽകി.


Previous Post Next Post