സന്ദീപ് എം സോമൻ
സിംഗപ്പൂർ ഃ സിംഗപ്പൂരിൽ പുതിയ എംപ്ലോയ്‌മെൻ്റ് പാസ് അപേക്ഷകർക്കുള്ള യോഗ്യതയുള്ള പ്രതിമാസ ശമ്പളം S$ 5,000 ൽ നിന്ന് S$ 5,600 ആയി ഉയരും. സാമ്പത്തിക സേവന മേഖലയിലുള്ളവർക്ക് ഇത് 6,200 സിംഗപ്പൂർ ഡോളറായിരിക്കും. പുതിയ എംപ്ലോയ്‌മെൻ്റ് പാസ് (ഇപി) അപേക്ഷകർക്കുള്ള കുറഞ്ഞ യോഗ്യതാ ശമ്പളം അടുത്ത വർഷം മുതൽ വർദ്ധിപ്പിക്കുമെന്ന് മാനവശേഷി മന്ത്രി ടാൻ സീ ലെങ് തിങ്കളാഴ്ച (മാർച്ച് 4) പ്രഖ്യാപിച്ചു.
ഇപ്പോഴുള്ള ഏറ്റവും കുറഞ്ഞ പ്രതിമാസ ശമ്പളം ആയ S$ 5,000-ൽ നിന്നാണ് S$5,600 ആയി ഉയർത്തുന്നത്. ഫിനാൻഷ്യൽ സർവീസ് സെക്ടറിന്, നിലവിൽ 5,500 സിംഗപ്പൂരിൽ നിന്ന് 6,200 സിംഗപ്പൂർ ഡോളറായി ഉയർത്തുമെന്നും ഡോ ടാൻ പറഞ്ഞു.
ഇപി പുതുക്കൽ അപേക്ഷകൾക്ക്, പുതിയ യോഗ്യതാ ശമ്പളം ഒരു വർഷത്തിന് ശേഷം, 2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും.
പുതിയ അപേക്ഷകർക്കുള്ള ഇപി യോഗ്യതാ ശമ്പളം 2022 സെപ്റ്റംബറിൽ S$500 ആയി ഉയർത്തിയത്. പുതിയ സ്പെഷൽ പാസിന് അപേക്ഷിക്കുന്നവരുടെ കുറഞ്ഞ ശമ്പളവും
അക്കാലത്ത് വർധിപ്പിച്ചിരുന്നു.
നിശ്ചിത വേതന മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി യോഗ്യതാ ശമ്പളം പ്രദേശവാസികൾക്ക് മിനിമം ശബളം ഞങ്ങൾ ഉറപ്പാക്കുന്നു എന്ന് ”ഡോ ടാൻ തൻ്റെ മന്ത്രാലയത്തിൻ്റെ ബജറ്റ് ചർച്ചയ്ക്കിടെ പാർലമെൻ്റിൽ പറഞ്ഞു.