നടപടി കടുപ്പിച്ച് ടെലികോം; വ്യാജ രേഖകൾ നൽകി എടുത്തിട്ടുള്ള 21 ലക്ഷം സിം കാർഡുകൾ റദ്ദാക്കും


ന്യൂഡൽഹി : രാജ്യത്ത് വ്യാജ രേഖകൾ വഴി എടുത്ത സിം കാർഡുകൾക്കെതിരെ നടപടി കടുപ്പിച്ച് ടെലികോം മന്ത്രാലയം. 21 ലക്ഷം സിം കാർഡുകൾ റദ്ദാക്കുമെന്ന് ടെലികോം മന്ത്രാലയം അറിയിച്ചു. 

വ്യാജ രേഖകൾ വഴി രാജ്യത്ത് 21 ലക്ഷം സിം കാർഡുകൾ എടുത്തു എന്നാണ് ടെലികോം മന്ത്രാലയത്തിന്റെ പക്കലുള്ള കണക്ക്. ഇവയുടെ പരിശോധന നടത്താൻ കമ്പനികൾക്ക് ടെലികോം മന്ത്രാലയം നിർദേശം നല്‍കി. 

രേഖകൾ കൃത്യമല്ലാത്തവ റദ്ദാക്കുമെന്നാണ് ടെലികോം മന്ത്രാലയം അറിയിക്കുന്നത്.
Previous Post Next Post