ബംഗളൂരു: ഫ്ലാറ്റിൽ അഴുകിയ നഗ്നമായ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. ബംഗാൾ സ്വദേശിയായ യുവതിയുടെ മൃതദേഹമാണു ചന്ദാപുരയിലെ ഫ്ലാറ്റിൽ കണ്ടെത്തിയത്. ഏകദേശം 25 വയസ് പ്രായം തോന്നിക്കുന്ന യുവതിയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറയുന്നു. കൊല്ലപ്പെട്ടതിനു മുൻപു യുവതി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്നു സംശയമുണ്ടെന്നു പൊലീസ് പറഞ്ഞു.
സൗത്ത് ബെംഗളൂരുവിലെ ഹെഡ് മാസ്റ്റർ ലേഔട്ടിലെ മൂന്നാം നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. രൂക്ഷഗന്ധത്തെ തുടർന്ന് വീട്ടുടമ ഫ്ലാറ്റിൽ കയറി നോക്കുകയും പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. മൃതദേഹത്തിന് അഞ്ചുദിവസത്തെ പഴക്കമുണ്ടെന്നാണ് നിഗമനം. മുറിയിൽ നിന്ന് മയക്കുമരുന്നും സിറിഞ്ചും കണ്ടെടുത്തതായും പൊലീസ് അറിയിച്ചു.