തൃശൂർ: ടയർ മാറ്റുന്നതിനിടെ ലോറിയിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം. തൃശൂർ പട്ടിക്കാട് പിക്കപ്പ് വാനിന്‍റെ പൊട്ടിയ ടയർ മാറ്റുന്നതിനിടെയാണ് പുറകിൽ നിന്നു വന്ന ലോറിയിടിച്ച് ഡ്രൈവർ മരിക്കുകയായിരുന്നു. തമിഴ്നാട്ടുകാരനായ എം മോഹൻകുമാർ (27) ആണ് മരിച്ചത്.
ചൊവ്വാഴ്ച പുലർച്ചെ 2 മണിയോടെയാണ് അപകടമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ മോഹൻ കുമാർ സംഭവ സ്ഥലത്ത് വച്ചു തന്നെ മരിച്ചു. ടയർ മാറ്റാൻ സഹായിച്ച മറ്റൊരു പിക്കപ്പ് വാൻ ഡ്രൈവർക്കും പരുക്കറ്റു. മോഹൻകുമാറിന്‍റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടു നൽകും.