പ്രതിയുമായി പോയ വാഹനങ്ങൾ അപകടത്തിൽപെട്ടു.. 2 പൊലീസുകാർക്ക് പരുക്കേറ്റു


തൃശ്ശൂർ: തിരൂരങ്ങാടിയിൽ പ്രതിയുമായി പോയ പോലീസ് വാഹനങ്ങൾ അപകടത്തിൽപെട്ടു. വിയ്യൂർ ജയിലിൽ നിന്നും മാവോയിസ്റ്റ് ടി കെ രാജീവനുമായി കൽപറ്റ കോടതിയിലേക്ക് പോയ വാഹനവും രണ്ടു അകമ്പടി വാഹനങ്ങളുമാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ 2 പൊലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്. തൃശൂർ എ ആർ ക്യാമ്പിലെ ആന്റണി, വിഷ്ണു എന്നീ പൊലീസ് ഉദ്യോ​ഗസ്ഥർക്കാണ് പരിക്കേറ്റത്. ഇവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുമ്പിൽ പോയ കാർ പെട്ടെന്ന് ബ്രേക്ക് ഇട്ടതാണ് അപകട കാരണം. ഒന്നിന് പിറകെ ഒന്നായി മൂന്നു വാഹനങ്ങളും ഇടിക്കുകയായിരുന്നു. തുടർന്ന് മറ്റു സ്റ്റേഷനുകളിൽ നിന്നും വാഹനങ്ങൾ എത്തിച്ചതിന് ശേഷമാണ് പോലീസ് സംഘം പ്രതിയുമായി കൽപറ്റക്ക് തിരിച്ചത്. പനമരത്ത് ബാങ്കിൽ ലെഡ്ജർ കത്തിച്ച കേസിൽ ഹാജരാക്കാനായാണ് രാജീവനെ വിയ്യൂരിൽ നിന്നും കൊണ്ടുവന്നത്.
Previous Post Next Post