പത്തനംതിട്ട: കണ്ടെയ്‌നർ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. പത്തനംതിട്ട തുമ്പമണ്ണിലാണ് സംഭവം.
ഏഴംകുളം പട്ടാഴിമുക്കിൽ വച്ചാണ് കണ്ടെയ്‌നർലോറിയും കാറും കൂട്ടിയിടിച്ച് അപകടമുണ്ടായത്. ഇന്നലെ രാത്രി 11.30ഓടെയാണ് അപകടമുണ്ടായത്. കാർ പൂർണമായും തകർന്നു.
തുമ്പമൺ നോർത്ത് ജിഎച്ച്എസ്എസിലെ അധ്യാപികയായ നൂറനാട് സ്വദേശിനി അനുജ (36), ചാരുംമൂട് പാലമേൽ ഹാഷിം മൻസിലിൽ ഹാഷിം (35) ആണ് മരിച്ചത്.
ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് കാർ വെട്ടിപൊളിച്ചാണ് ഇവരെ പുറത്തെടുത്തത്