മംഗലാപുരത്ത് 3 പെൺകുട്ടികൾക്കു നേരെ ആസിഡ് ആക്രമണം; മലയാളി യുവാവ് പിടിയിൽപരീക്ഷാ ഹാളിലേക്കു പ്രവേശിക്കുന്നതിനു തൊട്ടുമുൻപാണ് മലയാളി യുവാവ് ആസിഡ് ആക്രമണം നടത്തിയത്




മംഗളൂരു: മംഗളൂരു പെൺകുട്ടികൾക്കു നേരെ ആസിഡ് ആക്രമണം. എംബിഎ വിദ്യാർഥി 23 കാരനായ മലയാളി അഭിൻ പിടിയിലായി. പരീക്ഷാ ഹാളിൽ പ്രവേശിക്കാനൊരുങ്ങിയ മൂന്നു വിദ്യാർഥികൾക്കു നേരെയാണ് ആക്രമണമുണ്ടായത്.
പരീക്ഷാ ഹാളിലേക്കു പ്രവേശിക്കുന്നതിനു തൊട്ടുമുൻപാണ് മലയാളി യുവാവ് ആസിഡ് ആക്രമണം നടത്തിയത്. ഇവരെ മൂന്നുപേരെയും ആശുപത്രിയിലേക്ക് മാറ്റി. മാസ്കും തൊപ്പിയും ധരിച്ചെത്തിയാണ് ഇയാൾ ആക്രമണം നടത്തിയത്. കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നതേ ഉള്ളൂ 
ദക്ഷിണ കന്നഡയിലെ കഡബ(Kadaba) താലൂക്കിലാണ് സംഭവം. എംബിഎ വിദ്യാർഥിയും മലയാളിയുമായ അബീൻ ആണ് പ്രതിയെന്ന് തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. കഡബ പോലീസ് 23കാരനായ പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്




Previous Post Next Post