35 പവൻ സ്വർണം തട്ടിയെടുത്തു ; കലാമണ്ഡലം സത്യഭാമക്കെതിരെ സ്ത്രീധന പീഡനത്തിനും കേസ്


തിരുവനന്തപുരം: കലാമണ്ഡലം സത്യഭാമ ജൂനിയറിനെതിരെ സ്ത്രീധന പീഡനത്തിനും കേസ്. മകന്റെ ഭാര്യയുടെ പരാതിയില്‍ 2022 ലാണ് കേസെടുത്തത്.

സ്ത്രീധനം ആവശ്യപ്പെട്ട് മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്നാണ് കേസ്. കേസിലെ രണ്ടാം പ്രതി സത്യഭാമ സ്വന്തം വീട്ടുകാർ വിവാഹ സമ്മാനമായി നൽകിയ 35 പവൻ സ്വർണം തട്ടിയെടുത്ത ശേഷം കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് മകൻ്റെ ഭാര്യയെ മാനസികമായി പീഡിപ്പിച്ചു.
ഇതിന് പുറമെ സ്ത്രീധനമായി പത്ത് ലക്ഷം രൂപ കൂടുതല്‍ വീട്ടുകാരില്‍ നിന്നും വാങ്ങിക്കൊണ്ടുവരാന്‍ നിര്‍ബന്ധിച്ചു. വീടും പരിസരവും സത്യഭാമയുടെ മകന്റെ പേരില്‍ എഴുതിക്കൊടുത്ത ശേഷം വീട്ടിലേക്ക് വന്നാല്‍ മതിയെന്ന് ഭീഷണിപ്പെടുത്തിയെന്നും എഫ്‌ഐആറില്‍ പറയുന്നു.
Previous Post Next Post