പെസഹ, ഈസ്‌റ്റർ: ബംഗളൂരു അധിക സർവീസുമായി കെഎസ്ആർടിസിനിലവിൽ ബംഗളൂരുവിലേക്കും തിരിച്ചും 48 വീതം സർവീസുകൾ കെഎസ്‌ആർടിസി നടത്തുന്നുണ്ട്‌

.
തിരുവനന്തപുരം: പെസഹ, ഈസ്‌റ്റർ പ്രമാണിച്ച്‌ ബംഗളൂരുവിൽ നിന്നുള്ള മലയാളികൾക്ക്‌ നാട്ടിൽ എത്താനും മടക്കയാത്രയ്‌ക്കും കൂടുതൽ യാത്രാ സൗകര്യമൊരുക്കി കെഎസ്‌ആർടിസി.
ഈയാഴ്ച ബംഗളൂരുവിൽ നിന്ന്‌ കേരളത്തിലേക്കും ഞായറാഴ്‌ച തിരിച്ചുമാണ്‌ അധികമായി 20 സർവീസ്‌ ഒരുക്കിയത്‌. തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്‌ ഡിപ്പൊകളിൽ നിന്നാണ്‌ സർവീസ്‌. കൂടുതൽ യാത്രക്കാരുണ്ടെങ്കിൽ കണ്ണൂർ ഡിപ്പോയിൽ നിന്നും സർവീസ്‌ നടത്തും.

നിലവിൽ ബംഗളൂരുവിലേക്കും തിരിച്ചും 48 വീതം സർവീസുകൾ കെഎസ്‌ആർടിസി നടത്തുന്നുണ്ട്‌. ഇതിൽ ബുക്കിങ്‌ പൂർണമായതിനെ തുടർന്നാണ്‌ അധിക സർവീസ്‌ ആരംഭിച്ചിരിക്കുന്നത്. കൂടുതൽ യാത്രക്കാർ ഉണ്ടെങ്കിൽ കൂടുതൽ ബസുകൾ ഓടിക്കും. വെബ്‌സൈറ്റ്‌: www.keralartc.com, കെഎസ്‌ആർടിസി കൺട്രോൾ റൂം: 9447071021, 0471–-2463799
Previous Post Next Post