ബംഗളൂരു: നിയമവിരുദ്ധമാ4യി കുട്ടിയെ ദത്തെടുക്കാൻ ശ്രമിച്ചതിന് ബിഗ്ബോസ് താരം സോനു ശ്രീനിവാസ് ഗൗഡയെ (29) അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇ വരെ കസ്റ്റഡിയിൽ വിട്ടു.
വനിതാ ശിശുക്ഷേമസമിതി നൽകിയ പരാതിയിലാണ് നടപടി. റായ്ച്ചൂർ സ്വദേശിയായ 7 വയസുകാരിക്കൊപ്പമുള്ള ചിത്രങ്ങളും വിഡിയോകളും സോനു സമാമൂഹ്യമാധ്യമങ്ങൾ വഴി പങ്കുവച്ചിരുന്നു. ദത്തെടുക്കുന്ന വ്യക്തിയും കുട്ടിയും തമ്മിൽ 25 വയസിന്‍റെ വ്യത്യാസം വേണമെന്ന ചട്ടവും പാലിച്ചിട്ടില്ലെന്ന് പരാതിയിൽ പറയുന്നു.