നീണ്ടൂര്‍: ശ്രീകൈരാതപുരം മഹാദേവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം ആരംഭിച്ചു. ഇന്ന് വൈകുന്നേരം 6.30 ന് തിരുവാതിരകളി, 7.00 ന് നൃത്തസന്ധ്യ, രാത്രി 8 ന് ശിവതീര്‍ത്ഥം ഓര്‍ക്കസ്ട്രയുടെ ഭക്തിഗാനസുധ..
മാര്‍ച്ച് 7 ന് രാവിലെ 7 ന് ശിവസ്തുതികള്‍, 8 ന് ശിവപുരാണപാരായണം, 9.30 ന് ഭാഗവതപാരായണം. ഉച്ചകഴിഞ്ഞ് 2 മുതല്‍ ഭാഗവതപാരായണം, 5 ന് ശ്രീദുര്‍ഗ്ഗ ഭക്തജനസമിതി അവതരിപ്പിക്കുന്ന ശിവാനന്ദലഹരി, വൈകുന്നേരം 6.30 ന് ദേശതാലപ്പൊലി, 7.00 ന് നാമംകുളങ്ങര ഭജനമണ്ഡലിയുടെ സമ്പ്രദായ ഭജന്‍സ്, രാത്രി 9 ന് തിരുവാതിരകളി, 9.30 ന് നൃത്തനാടകം- ചിദംബരനാഥന്‍.
ശിവരാത്രി ദിവസമായ വെള്ളിയാഴ്ച രാവിലെ കൂട്ടവെടി, പള്ളിയുണര്‍ത്തല്‍, നിര്‍മ്മാല്യദര്‍ശനം, അഭിഷേകം, ഉച്ചപൂജ, മഹാഗണപതിഹോമം, ശ്രീകൈരാതപുരനാഥസ്‌തോത്രപാരായണം. 6.45 ന് കലശപൂജ, കലശാഭിഷേകം, 9.00 മുതല്‍ ശ്രീബലി എഴുന്നള്ളിപ്പ്, ഉച്ചയ്ക്ക് 12.30 ന് കാവടി അഭിഷേകം. ഉച്ചകഴിഞ്ഞ് 2 മുതല്‍ ഭാഗവതപാരായണം, വൈകുന്നേരം 6 മണിമുതല്‍ കാഴ്ചശ്രീബലി - സേവ, ദീപക്കാഴ്ച, മയൂരനൃത്തം, ആനയൂട്ട്, 30 ല്‍പ്പരം കലാകാരന്മാര്‍ പങ്കെടുക്കുന്ന പഞ്ചാരിമേളം. രാത്രി 10 ന് തിരുവാതിരകളി, 10.30 ന് കഥകളി - ദക്ഷയാഗം.
12.30 ന് മഹാശിവരാത്രി പൂജ, ഇളനീര്‍ അഭിഷേകം, വ്രതാനുഷ്ഠാന പൂര്‍ത്തീകരണം, 1.00 ന് വിളക്ക്, വലിയ കാണിക്ക.