'എൻ്റെ ഫോട്ടോ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുത്, നിയമവിരുദ്ധമാണ്'; മുന്നറിയിപ്പുമായി ടൊവിനോ തോമസ്



തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തൻ്റെ ചിത്രം ഉപയോഗിക്കരുതെന്ന് രാഷ്ട്രീയ പാർട്ടികൾക്ക് മുന്നറിയിപ്പുമായി നടൻ ടൊവിനോ തോമസ്. താൻ കേരള തെരെഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ്പ് (SVEEP) അംബാസഡർ ആണെന്നും തൻ്റെ ചിത്രം ഉപയോഗിച്ചു തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത് നിയമവിരുദ്ധമാണെന്നും താരം അറിയിച്ചു. എല്ലാ ലോക്സഭാ സ്ഥാനാർഥികൾക്കും ആശംസകൾ നേരുന്നുവെന്നും ടൊവിനോ തോമസ് പറഞ്ഞു.

ടൊവിനോ തോമസിൻ്റെ കുറിപ്പ്


"എല്ലാ ലോക്സഭാ സ്ഥാനാർഥികൾക്കും എന്റെ ആശംസകൾ. ഞാൻ കേരള തെരെഞ്ഞെടുപ്പ് കമ്മീഷന്റെ SVEEP (Systematic Voters Education and Electoral Participation ) അംബാസഡർ ആയതിനാൽ എന്റെ ഫോട്ടോയോ എന്നോടൊപ്പം ഉള്ള ഫോട്ടോയോ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്. ആരെങ്കിലും അത് ഉപയോഗിക്കുന്നുണ്ടെങ്കിൽ അത് എന്റെ അറിവോടെയോ സമ്മതത്തോടെയോ അല്ല. ഏവർക്കും നിഷ്പക്ഷവും നീതിയുക്തവും ആയ ഒരു തെരഞ്ഞെടുപ്പ് ആശംസിക്കുന്നു".


Previous Post Next Post