( ഫോട്ടോ അനൂപ് കുമാർ വി .കെ )
✒️ജോവാൻ മധുമല
പാമ്പാടി: : പാമ്പാടി വെള്ളൂരിൽ വാഹന അപകടം ,പച്ചക്കറി കയറ്റിവന്ന വാഹനവും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ കോത്തല സ്വദേശിക്ക് പരുക്കേറ്റു രാവിലെ 10 മണിയോടെ വെള്ളൂർ സാൻജോസ് ഹോസ്റ്റലിന് സമീപമായിരുന്നു അപകടം
കോട്ടയം ഭാഗത്തു നിന്നും ദിശതെറ്റിച്ച് വന്ന പച്ചക്കറി പിക്കപ്പ് ജീപ്പ് കോട്ടയം ഭാഗത്തേയ്ക്ക് സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു അപകടത്തിൽ ബൈക്ക് യാത്രികന് പരുക്കേറ്റു
പരുക്കേറ്റ കോത്തല സ്വദേശി കെ. സുനോജിനെ (40) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 10 മണിയോടെ ദേശീയ പാതയിൽ അണ്ണാടി വയൽ ഭാഗത്ത് വച്ചായിരുന്നു അപകടം.
ബൈക്കിന് തൊട്ടുപുറകിൽ സഞ്ചരിച്ചിരുന്ന പൊൻകുന്നം SHO ഡിലീഷ് T യും സംഘവും ഉടൻ തന്നെ അപകടത്തിൽ പെട്ടവരെ ആശുപത്രിയിൽ എത്തിച്ചു സ്ഥിരം അപകടം ഉണ്ടാകുന്ന സ്ഥലമാണ് ഇവിടം റോഡിന് ഇരുവശവും കുറ്റിചെടികൾ വളർന്ന് നിൽക്കുന്നതിനാൽ ഡ്രൈവറുടെ കാഴ്ച്ചയെ ബാധിക്കും കൂടാതെ ,അമിത വേഗതയും അപകടകാരണമായി ചൂണ്ടിക്കാട്ടുന്നു