കോടികളുടെ കുടിശിക; നാട്ടകത്തെ ട്രാവൻകൂർ സിമന്റ്സിൻ്റെ ഫ്യൂസ് ഊരി കെഎസ്ഇബി


കോട്ടയം: വൈദ്യുതി കുടിശിക വരുത്തിയ പൊതുമേഖല സ്ഥാപനത്തിന്‍റെ ഫ്യൂസ് ഊരി കെഎസ്ഇബി. കോട്ടയം നാട്ടകത്തെ ട്രാവൻകൂർ സിമന്‍റസിലെ വൈദ്യുതി കണക്ഷനാണ് കട്ട് ചെയ്തത്. സ്ഥാപനം രണ്ട് കോടി രൂപ കുടിശിക വരുത്തിയതോടെയാണ് നടപടി. ഇത്രയധികം കുടിശ്ശിക അനുവദിക്കാനാവില്ലെന്നും ഇങ്ങനെ കെഎസ്ഇബിക്ക് മുന്നോട്ട് പോകാനാവില്ലെന്നും ചൂണ്ടിക്കാണിച്ചാണ് നടപടി.

 വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കെഎസ്ഇബി കടന്നുപാകുന്നത്. വൈദ്യുതി ഉപയോഗം കൂടിയതോടെ കെഎസ്ഇബിയുടെ ചിലവും ഏറുകയാണ്. ഈ സാഹചര്യത്തിലാണ് വൈദ്യുതി കുടിശിക വരുത്തിയിട്ടുള്ള പൊതുമേഖല സ്ഥാപനങ്ങള്‍ക്കെതിരായ നടപടി കെഎസ്ഇബി തുടരുന്നത്.
Previous Post Next Post