പ്ളാവ് ഗ്രാമം പദ്ധതി മന്ത്രി വി എൻ വാസവൻ പാമ്പാടി സർവ്വീസ് സഹകരണബാങ്ക് മുൻ സെക്രട്ടറി കെ എ തോമസിന് പ്ളാവിൻതൈ നൽകി ഉൽഘാടനം ചെയ്‌തു



പാമ്പാടി: ചക്കയുടെ പ്രതിരോധശേഷിയും ഗുണങ്ങളും മലയാളികൾക്ക് ഫലപ്രദമായി വിനിയോഗിക്കാൻ കഴിഞ്ഞിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് മന്ത്രി വി എൻ വാസവൻ ചക്കയുടെ മൂല്യവർദ്ധിത ഉൽപ്പനങ്ങൾ നിർമ്മിക്കുന്നതും കയറ്റുമതി ചെയ്യുന്നതുമായ എട്ട് സഹകരണ സ്ഥാപനങ്ങൾ കേരളത്തിലുണ്ട് ഇത് വിപുലീകരിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.പാമ്പാടി ബ്ളോക്ക് പഞ്ചായത്ത് പാമ്പാടി സർവ്വീസ് സഹകരണബാങ്ക് സംയുക്തമായി നടത്തുന്ന  പാമ്പാടി പ്ളാവ് ഗ്രാമം പദ്ധതി ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 4500 ഏർളി വിയറ്റ്നാം പ്ളാവിൻ തൈകളാണ് വിതരണം ചെയ്യുന്നത് ചക്കയുടെ ഉൽപ്പാധനം വർദ്ധിപ്പിച്ച് ജൈവസമ്പത്ത് സംരക്ഷിക്കുകയാണ് ലക്ഷ്യം.ബാങ്കിൻറെ മുൻ സെക്രട്ടറി കെ എ തോമസ് ആദ്യ പ്ളാവിൻ തൈ ഏറ്റുവാങ്ങി സ്കൂളുകൾക്ക് വേണ്ടി സൗത്ത് പാമ്പാടി സെൻറ് തോമസ് ഹൈസ്കൂൾ മാനേജർ മാത്യൂ സി വർഗീസ് ജൂണിയർ ബസേലിയസ് സ്കൂൾ മാനേജർ അഡ്വ. സിജു കെ ഐസക്ക് സെൻ്റ് തോമസ് ഗവൺമെൻറ് എൽപി സ്കൂൾ അധ്യാപിക ജഗദമ്മ എന്നിവർ  തൈകൾ ഏറ്റുവാങ്ങി.
പാമ്പാടി ബ്ളോക്ക് പഞ്ചായത്ത് ക്ഷേമകാര്യസ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സിഎം മാത്യൂ യോഗത്തിൽ അധ്യക്ഷനായി.സംസ്ഥാനസഹകരണ സഹകരണ യൂണിയൻ ഭരണസമിതി അംഗം കെ എം രാധാകൃഷ്ണൻ എംജിയൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം അഡ്വ. റെജിസഖറിയ പാമ്പാടി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻറ് മറിയാമ്മ ഏബ്രഹാം ജില്ല സഹകരണ ആശുപത്രി ഡയറക്ടർ ഇ എസ് സാബു പഞ്ചായത്ത് പ്രസിഡൻറ് ഡാലിറോയി ബ്ലോക്ക് പഞ്ചായത്തംഗം അനീഷ് പന്താക്കൻ പാമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി ഹരികുമാർ പാമ്പാടി സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡണ്ട് അനിൽ നൈനാൻ കൃഷി പാമ്പാടി ബ്ലോക്ക് അസിസ്റ്റൻഡ് ഡയറക്ടർ ലെൻസി തോമസ് പാമ്പാടി പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റിചെയർമാൻ സാബു എം ഏബ്രഹാം ഗ്രാമപഞ്ചായത്ത് അംഗം സുനിത ദീപു എന്നിവർ സംസാരിച്ചു.ബാങ്ക് പ്രസിഡൻറ് വിഎം പ്രദീപ് സ്വാഗതവും സെക്രട്ടറി കെ എസ് അമ്പിളി നന്ദിയും പറഞ്ഞു.
Previous Post Next Post