കോട്ടയത്ത് ബസ് തലകീഴായി മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്.






കോട്ടയം: കുറവിലങ്ങാടിന് സമീപം കാളികാവിൽ കെഎസ്ആർടിസി ബസ് തലകീഴായി മറിഞ്ഞു. നിരവധി പേർക്ക് പരിക്കേറ്റു. 

        എംസി റോഡിൽ കാറുമായി കൂട്ടിയിടിച്ചാണ് ബസ് തലകീഴായി മറിഞ്ഞത്. ബസിൽ മുപ്പതിലധികം പേരുണ്ടായിരുന്നു. ഇരു വാഹനങ്ങളിലേയും ഡ്രൈവർമാർ ഉൾപ്പടെ ഇരുപത്തഞ്ചോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജിലും മറ്റ് ആശുപത്രികളിലും പ്രവേശിപ്പിച്ചു. പന്ത്രണ്ടു മണിയോടെ ആയിരുന്നു അപകടം. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

Previous Post Next Post