കൂരോപ്പടയിൽ പ്രതിഷേധങ്ങൾക്ക് ഒടുവിൽ ചെമ്പരത്തിമൂട് - ഇടയ്ക്കാട്ടുകുന്ന് റോഡിന് ശാപമോക്ഷമായി.


കൂരോപ്പട : നാട്ടുകാരുടെ പ്രതിഷേധങ്ങളും നിവേദനങ്ങളും ഫലം കണ്ടു ; ചെമ്പരത്തിമൂട് - ഇടയ്ക്കാട്ടുകുന്ന് റോഡിന്റെ ദുരവസ്ഥക്ക് പരിഹാരമായി. നൂറുകണക്കിന് ജനങ്ങൾ ദിനംപ്രതി ആശ്രയിക്കുന്ന റോഡ് തകർന്നിട്ട് വർഷങ്ങൾ പിന്നിട്ടിരുന്നു. ദേവാലയങ്ങൾ, സ്കൂളുകൾ, ആശുപത്രി, മൃഗാശുപത്രി, സർക്കാർ ഓഫീസുകൾ തുടങ്ങിയവയിൽ എത്തുന്നതിന് ജനങ്ങളുടെ പ്രധാന ആശ്രയം ചെമ്പരത്തിമൂട് - ഇടയ്ക്കാട്ടുകുന്ന് റോഡായിരുന്നു. റോഡ് തകർന്നത് മുതൽ ജനപ്രതിനിധികളുംരാഷ്ട്രീയ സംഘടനകളും വ്യക്തികളും എല്ലാം സർക്കാരിന് നിരവധി നിവേദനങ്ങൾ നൽകിയിരുന്നു. പ്രതിഷേധങ്ങളും ഉടലെടുത്തിരുന്നു.
എല്ലാത്തിനും ഒടുവിൽ ചെമ്പരത്തിമൂട് - ഇടയ്ക്കാട്ടുകുന്ന് റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. റോഡിന്റെ ദുരവസ്ഥ മാറിയതിൽ നാട്ടുകാരും ഏറെ സന്തോഷത്തിലാണെന്ന് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് അനിൽ കൂരോപ്പട പറഞ്ഞു. റോഡ് പുനരുദ്ധാരണത്തിന് പിന്നിലുള്ള എല്ലാവർക്കും നന്ദിയും നാട്ടുകാർ പറയുന്നു.
Previous Post Next Post