മഹാരാഷ്ട്ര : ധാർമ്മികമായ ഉത്തരവാദിത്വം ഏറ്റെടുത്ത് കെജ്രിവാൾ രാജി വയ്ക്കണം എന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര കോൺഗ്രസ് നേതാവ് സഞ്ജയ് നിരുപം. ഡൽഹി അഴിമതി കേസിൽ കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ കെജ്രിവാളിനെ ഇ ഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ വലിയ പ്രതിഷേധങ്ങൾ രാജ്യ വ്യാപകമായി ഇൻഡി സഖ്യം സംഘടിപ്പിച്ചിരുന്നു. എന്നാൽ ഇതിനിടയിലാണ് മുൻ കാലങ്ങളിൽ ബി ജെ പി യുടെയും കോൺഗ്രസിന്റെയും നേതാക്കൾ ചെയ്തത് പോലെ ആരോപണം വരുമ്പോൾ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് കെജ്രിവാളും രാജി വയ്ക്കണം എന്ന ആവശ്യവുമായി മഹാരാഷ്ട്രയിലെ പ്രമുഖ കോൺഗ്രസ് നേതാവ് സഞ്ജയ് നിരുപം രംഗത്ത് വന്നത്.
എൽ കെ അദ്വാനി, മാധവറാവു സിന്ധ്യ, കമൽനാഥ് എന്നിവരുടെ പേരുകൾ ചില അഴിമതികളിൽ ഉയർന്നപ്പോൾ അവർ തങ്ങളുടെ സ്ഥാനങ്ങൾ രാജിവച്ചതായി ഒരു നീണ്ട എക്സ് പോസ്റ്റിൽ മഹാരാഷ്ട്ര കോൺഗ്രസ് നേതാവ് പറഞ്ഞു. ട്രെയിൻ അപകടത്തെ തുടർന്നാണ് ലാൽ ബഹാദൂർ ശാസ്ത്രി രാജിവെച്ചത്, ഇന്ത്യയ്ക്ക് ഇത്രയും സമ്പന്നമായ പാരമ്പര്യമുണ്ടെന്ന് സഞ്ജയ് നിരുപം കൂട്ടിച്ചേർത്തു. ഈ വർഷം ജനുവരിയിൽ അറസ്റ്റിലാകുന്നതിന് തൊട്ടുമുമ്പ് ഹേമന്ത് സോറൻ്റെ രാജിയും അദ്ദേഹം പരാമർശിച്ചു