നിസ്സാർ പാമ്പാടി വിടവാങ്ങി ,വിടവാങ്ങിയത് നാടിൻ്റെ എല്ലാമായ രക്ഷാ പ്രവർത്തകൻ

 






✒️ ജോവാൻ മധുമല

പാമ്പാടി: നാടിനെ കണ്ണീരിലാഴ്ത്തി നിസ്സാർ പാമ്പാടി വിടവാങ്ങി K K റോഡിൽ. എത്  വാഹന അപകടം ഉണ്ടാകുന്ന സമയത്തും  തൻ്റെ സ്വന്തം വാഹനം ആംബുലൻസ് ആക്കി അപകടത്തിൽപ്പെട്ടവരെ  ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചിരുന്ന രക്ഷാ പ്രവർത്തകൻ ആയിരുന്നു നിസ്സാർ തൻ്റെ വാഹനം പോലും രക്ഷാപ്രവർത്തനത്തിന് ഉതകും വിധം സംവിധാനം ചെയ്തതായിരുന്നു നിസ്സാർ അപകടസ്ഥലങ്ങളിൽ രക്ഷകനായി എത്തിയിരുന്നത്

റോഡിൽ പൊലിയേണ്ടിയിരുന്ന നൂറ് കണക്കിന് ജീവനുകൾ നിസ്സാറിൻ്റെ ഇടപെടൽ മൂലം ജീവിതത്തിലേയ്ക്ക് തിരികെ വന്നിട്ടുണ്ട് 

പ്രളയകാലത്തും നിസ്സാറിൻ്റെ പ്രവർത്തനങ്ങൾ എടുത്ത് പറയേണ്ടതാണ്

ഹൃദയ സംബന്ധമായ അസുഖം മൂലം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ അസുഖം ശരീരത്തിൻ്റെ മറ്റ് അവയവങ്ങളിലേയ്ക്കും പടർന്നതാണ് മരണകാരണം സംസ്ക്കാരം നാളെ

Previous Post Next Post