സംസ്ഥാനത്ത് നാളെ കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്



തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്. പൂക്കോട് വെറ്ററിനറി കോളെജിലേക്ക് നടത്തിയ മാർച്ചിലുണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചാണ് ആഹ്വാനം.
പൂക്കോട് വെറ്ററിനറി കോളെജ് രണ്ടാം വർഷ വിദ്യാർഥി ജെ.എസ് സിദ്ധാർഥിന്‍റെ മരണത്തിന് കാരണമായവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കെഎസ്‌യു പ്രതിഷേധ മാർച്ച്. സെക്രട്ടറിയേറ്റിന് മുന്നിൽ കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുൽ മാങ്കൂട്ടത്തിൽ, മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ജെബി മേത്തർ എംപി എന്നിവർ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചു.

Previous Post Next Post