വയനാട്: കൽപ്പറ്റയിൽ ആശുപത്രി ജീവനക്കാരൻ തൂങ്ങി മരിച്ച നിലയിൽ. അട്ടപ്പാടി സ്വദേശി തങ്കച്ചൻ (51) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴരയോടെ ലോൺഡ്രിയുടെ മേൽക്കൂരയിലാണ് തങ്കച്ചനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കൽപ്പറ്റ ഫാത്തിമ ആശുപത്രിയിലെ മെയിന്റനൻസ് സൂപ്പർവൈസറായിരുന്ന തങ്കച്ചൻ 15 വര്‍ഷമായി ആശുപത്രിയിൽ ജോലി ചെയ്ത് വരികയായിരുന്നു. തൊഴിൽ സ്ഥലത്തെ മാനസിക പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി.എന്നാൽ ഈ ആരോപണം ആശുപത്രി അധികൃതര്‍ നിഷേധിച്ചു. തങ്കച്ചന് ആശുപത്രിയിൽ യാതൊരു പ്രയാസവും ഉണ്ടായിരുന്നില്ലെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിശദീകരണം. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ത്തിനായി മാറ്റും. തുടര്‍ന്ന് ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംഭവത്തിൽ കൽപ്പറ്റ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ആശുപത്രി ജീവനക്കാരൻ തൂങ്ങി മരിച്ച നിലയിൽ
Jowan Madhumala
0
Tags
Top Stories