തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിച്ച നടപടിയിൽ സ്റ്റേ ഇല്ല


ന്യൂഡൽഹി : തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിച്ച നടപടി സ്റ്റേ ചെയ്യാതെ സുപ്രീം കോടതി. ലോക്സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ നടപടി സ്റ്റേ ചെയ്യുന്നത് അരാജകത്വം സൃഷ്ടിക്കുമെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. 

പുതിയ നിയമപ്രകാരം നിയമിച്ച തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്കെതിരെ യാതൊരു ആരോപണങ്ങളും ഇല്ലെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ എക്‌സിക്യൂട്ടീവിന് കീഴിലാണെന്ന് പറയാനാകില്ലെന്നും ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കർ ദത്ത എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.

 തിരഞ്ഞെടുപ്പു കമ്മിഷണർമാരെ നിയമിക്കുന്ന സമിതിയിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസുണ്ടാക്കണമെന്ന ഉത്തരവു മറികടക്കുന്ന നിയമ നിർമാണവും ധൃതിപിടിച്ചുള്ള നിയമനവും സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് ജയ ഠാക്കൂർ നൽകിയ ഹർജിയാണ് സുപ്രീം കോടതി പരിഗണിച്ചത്.
Previous Post Next Post