ബംഗലൂരു : ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി ബിജെപി നേതാവും കര്‍ണാടക മുന്‍മുഖ്യമന്ത്രിയുമായ ഡി വി സദാനന്ദ ഗൗഡ. 'സീറ്റ് നല്‍കാതെ ബിജെപി നാണം കെടുത്തിയെന്ന് സദാനന്ദ ഗൗഡ പറഞ്ഞു. അറിഞ്ഞുകൊണ്ട് ബലിയാടാക്കിയത് ശരിയല്ല.'
'സീറ്റ് നഷ്ടപ്പെട്ടപ്പോള്‍ ആരും സഹായിച്ചില്ല. കര്‍ണാടകയില്‍ ബിജെപി ഇപ്പോള്‍ വ്യത്യസ്തതയുള്ള പാര്‍ട്ടിയല്ലെന്നും' സദാനന്ദ ഗൗഡ പറഞ്ഞു. സദാനന്ദ ഗൗഡ മത്സരിച്ച ബാംഗ്ലൂര്‍ നോര്‍ത്ത് സീറ്റ് ഇത്തവണ കേന്ദ്രമന്ത്രി ശോഭ കരന്തലജെയ്ക്കാണ് നല്‍കിയത്.