ന്യൂഡൽഹി : അന്താരാഷ്ട്ര വനിതാ ദിനത്തിൽ സ്ത്രീകൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
നാരീശക്തികളുടെ കഴിവിൽ രാജ്യത്തിന് അഭിമാനമുണ്ടെന്നും അവരുടെ നേട്ടങ്ങളെ അഭിനന്ദിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
സാമൂഹ്യമാദ്ധ്യമമായ എക്‌സിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
രാജ്യത്തെ നാരീശക്തികളുടെ ധൈര്യം, ശക്തി, പ്രതിസന്ധികളെ അതിജീവിക്കാനുള്ള കഴിവ് എന്നിവയെ കേന്ദ്രസർക്കാർ ഏറെ അഭിമാനത്തോടെയാണ് കാണുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.