തിരുവനന്തപുരത്ത് പന്നിക്കായി വെച്ചിരുന്ന കെണിയിൽ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു. കാട്ടുപന്നി ശല്യം കാരണം സ്ഥാപിച്ച വൈദ്യുത കമ്പിയില്‍ നിന്നാണ് ഷോക്കേറ്റത് . വെഞ്ഞാറമൂട് വെള്ളൂമണ്ണടി ചക്കക്കാട് കുന്നുംപുറത്ത് വീട്ടില്‍ ഉണ്ണി് (35) ആണ് മരിച്ചത് .
ഉണ്ണിയും രണ്ടു സുഹൃത്തുക്കളും ആറ്റില്‍ നിന്നും മീന്‍ പിടിച്ച് മടങ്ങിവരവേ ആണ് അപകടമുണ്ടായത്. ഇന്ന് പുലര്‍ച്ചെ ഒന്നോടെയാണ് സംഭവം നടന്നത് .
വൈദ്യുതി വേലിയിൽ തട്ടി നിലത്തു വീഴുകയായിരുന്നു ഉണ്ണി .വാഹന സൗകര്യം ലഭിക്കാത്തതിനാൽ ആശുപത്രിയിൽ എത്തിക്കാൻ വൈകിയിരുന്നു .തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു .