തോമസ് ഐസക്കിന് വീണ്ടും ഇ.ഡി നോട്ടീസ്





കൊച്ചി : കിഫ്ബി മസാല ബോണ്ട് കേസിൽ തോമസ് ഐസക്കിന് വീണ്ടും ഇ.ഡി നോട്ടീസ്. ഏപ്രിൽ രണ്ടിന് കൊച്ചിയിലെ ഇ.ഡി ഓഫീസിൽ ഹാജരാകാനാണ് നിർദേശം. 

ഇത് എട്ടാം തവണയാണ് തോമസ് ഐസക്കിന് ഇ.ഡി നോട്ടീസ് അയക്കുന്നത്. ഇ.ഡി സമൻസ് ചോദ്യം ചെയ്ത് നേരത്തെ തോമസ് ഐസക്ക് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ സമൻസ് സ്‌റ്റേ ചെയ്യണമെന്ന ആവശ്യം തള്ളിയിരുന്നു. 

ഇ.ഡിക്ക് മുന്നിൽ ഹാജരാകുന്നതിൽ തടസമെന്താണെന്ന് തോമസ് ഐസകിനോട് ഹൈക്കോടതി ചോദിച്ചിരുന്നു. 

മസാല ബോണ്ട് ഇടപാടിലെ നിയമസാധുത പരിശോധിക്കണമെങ്കിൽ തോമസ് ഐസക്കിൻ്റെ മൊഴിയെടുക്കൽ അനിവാര്യമെന്ന് ഇ.ഡ‍ി ഹൈക്കോടതിയിൽ വ്യക്തമാക്കിയിരുന്നു.

 മസാല ബോണ്ട് ഇറക്കാൻ തീരുമാനിച്ച വ്യക്തി എന്ന നിലയിലും, കിഫ്ബി സമർപ്പിച്ച രേഖകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലുമാണ് തോമസ് ഐസക്കിന് പുതിയ സമൻസ് നൽകിയതെന്നാണ് ഇ.ഡി നിലപാട്.

 ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്റ്റ് (ഫെമ) ചട്ട ലംഘനം ആരോപിക്കപ്പെടുന്ന കിഫ്ബി മസാല ബോണ്ട് കേസിലാണ് ഇ.ഡി അന്വേഷണം.
Previous Post Next Post