അഭിഭാഷകൻ മരിച്ച നിലയിൽ…ബാർ അസോസിയേഷൻ വാട്സ് ആപ്പ് ഗ്രൂപ്പില്‍ സന്ദേശമയച്ചതിന് ശേഷമാണ് ഇദ്ദേഹം ജീവനൊടുക്കിയത്. സഹപ്രവർത്തകരുടെ മാനസിക പീഡനം കാരണം ആത്മഹത്യ ചെയ്യുന്നതായാണ് സന്ദേശം


തിരുവനന്തപുരം: ആറ്റിങ്ങൽ കോടതിയിലെ അഭിഭാഷകനെ മരിച്ച നിലയിൽ കണ്ടെത്തി. അനിൽ വി.എസിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ബാർ അസോസിയേഷൻ വാട്സ് ആപ്പ് ഗ്രൂപ്പില്‍ സന്ദേശമയച്ചതിന് ശേഷമാണ് ഇദ്ദേഹം ജീവനൊടുക്കിയത്. സഹപ്രവർത്തകരുടെ മാനസിക പീഡനം കാരണം ആത്മഹത്യ ചെയ്യുന്നതായാണ് സന്ദേശം. ടൂറിസം വകുപ്പിൽ നിന്നും വിരമിച്ച ശേഷമാണ് അനിൽ അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങിയത്. മരണത്തിൽ വെഞ്ഞാറമൂട് പൊലിസ് അന്വേഷണം തുടങ്ങി.
Previous Post Next Post