തിരുവനന്തപുരം : ലോക്സഭ തിരഞ്ഞെടുപ്പിനുള്ള വോട്ടർപ്പട്ടികയിൽ പേര് ചേർക്കാൻ 25 വരെ അപേക്ഷിക്കാം.
2024 ഏപ്രിൽ ഒന്നിന് 18 വയസ് പൂർത്തിയാകുന്നവർക്ക് അപേക്ഷിക്കാവുന്നതാണ്. ബൂത്ത് ലെവൽ ഓഫീസർ മുഖേനെയോ തിരഞ്ഞെടുപ്പ് കമ്മീഷന്റെ എൻ.വി.എസ്.പി. പോർട്ടൽ, വോട്ടർ ഹെൽപ്പ്ലൈൻ ആപ്പ് വഴിയോ അപേക്ഷ സമർപ്പിക്കാം.
നേരത്തെ ജനുവരി ഒന്നിന് 18 വയസാകുന്നവരുടെ അപേക്ഷകളാണ് പരിഗണിച്ചത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെയാണ് ഇളവ് അനുവദിച്ചത്.
തിരുത്തലുകൾ, മരിച്ചവരെ ഒഴിവാക്കൽ, താമസസ്ഥലം മാറ്റൽ തുടങ്ങിയവയ്‌ക്കുള്ള അവസരം ശനിയാഴ്ച അവസാനിച്ചിരുന്നു.