കോട്ടയം: 2024 പാർലമെന്റ് ഇലക്ഷനോടനുബന്ധിച്ച് കോട്ടയം ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ പോലീസും കേന്ദ്രസേനയും ചേർന്ന് സംയുക്തമായി റൂട്ട് മാർച്ച് നടത്തി. ഇലക്ഷന് മുന്നോടിയായുള്ള മുൻകരുതൽ എന്ന നിലയ്ക്കാണ് ജില്ലയില്‍ വിവിധ ഇടങ്ങളില്‍ റൂട്ട് മാർച്ച് നടത്തിയത്. രാവിലെ പാലായിലും വൈകുന്നേരം ഈരാറ്റുപേട്ട നഗരത്തിലുമായാണ് റൂട്ട് മാർച്ച് നടത്തിയത്. കേന്ദ്രസേന ഉൾപ്പെടെ അഞ്ച് പ്ലാറ്റൂണുകളിലായി നൂറോളം പോലീസ് ഉദ്യോഗസ്ഥരാണ് റൂട്ട് മാർച്ചിൽ പങ്കെടുത്തത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ശക്തമായ പോലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നതെന്നും, വരും ദിവസങ്ങളിലും ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ റൂട്ട് മാർച്ച് ഉണ്ടായിരിക്കുമെന്നും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് പറഞ്ഞു.
പോലീസ് റൂട്ട് മാർച്ച് നടത്തി.
Jowan Madhumala
0
Tags
Top Stories