പാലക്കാട്: കാർ ഇടിച്ച് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു. ചുങ്കം സ്വദേശി നിരഞ്ജന (17) ക്കാണ് പരിക്ക് പറ്റിയത്. കല്ലടിക്കോട് ടി ബി സ്‌കൂളിന് മുൻവശത്ത് വെച്ചാണ് സംഭവം. റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിക്കുകയായിരുന്നു. പരുക്കേറ്റ നിരജ്ഞനയെ വട്ടമ്പലം സ്വകാര്യശുപത്രിയിൽ പ്രവേശിപ്പിച്ചു.