മാധ്യമപ്രവർത്തകർക്ക് പോസ്റ്റൽ വോട്ടിനുള്ള സൗകര്യമൊരുക്കുമെന്ന് തെരഞ്ഞടുപ്പ് കമ്മീഷൻ

 


ദില്ലി: മാധ്യമപ്രവർത്തകർക്ക് പോസ്റ്റൽ വോട്ടിനുള്ള സൗകര്യം ഒരുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. പോസ്റ്റൽ വോട്ട് സംബന്ധിച്ച ഉത്തരവിൽ അവശ്യ സേവനങ്ങളിൽ മാധ്യമപ്രവർത്തനവും കമ്മീഷൻ ഉൾപ്പെടുത്തി. കമ്മീഷന്റെ അംഗീകാരമുള്ള മാധ്യമ പ്രവർത്തകർക്കായിരിക്കും പോസ്റ്റൽ വോട്ടിംങ്ങിന് അവസരം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിൽ നിന്നും മാധ്യമപ്രവർത്തകർക്ക് അപേക്ഷ ഡൌൺലോഡ് ചെയ്യാം. രാജ്യത്തെ തെരഞ്ഞെടുപ്പിന്റെ സുതാര്യമായ നടത്തിപ്പിന് മാധ്യമപ്രവർത്തകർക്കും പ്രധാന പങ്ക് ഉണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.


Previous Post Next Post