പത്തനംതിട്ടയിൽ തൊട്ടിലിൽ കുരുങ്ങി അഞ്ചു വയസുകാരിക്ക് ദാരുണാന്ത്യം

 


പത്തനംതിട്ട കോന്നിയിൽ തൊട്ടിലിൽ കുരുങ്ങി അഞ്ചു വയസുകാരിക്ക് ദാരുണാന്ത്യം. ചെങ്ങറ ഹരിവിലാസത്തിൽ ഹരി-നീതു ദമ്പതികളുടെ മകൾ ഹൃദ്യയാണ് മരിച്ചത്. ഇന്നു വൈകുന്നേരം മൂന്നു മണിയോടെയായിരുന്നും സംഭവം.

സംഭവസമയത്ത് അപ്പൂപ്പൻ മാത്രമായിരുന്ന സ്ഥലത്തുണ്ടായിരുന്നത്. മാതാപിതാക്കൾ ഇളയകുഞ്ഞിനെക്കൊണ്ട് ആശുപത്രിയിലേക്ക് പോയിരിക്കുകയായിരുന്നു. ഇളയകുഞ്ഞിനായി കെട്ടിയ തൊട്ടിലിൽ ഹൃദ്യ കളിക്കുന്നതിനിടെയാണ് അപകടം നടന്നതെന്നാണ് പ്രാഥമിക നിഗമനം. തൊട്ടിലിൽ കഴുത്ത് കുരുങ്ങിയ നിലയിലായിരുന്നു. ഉടൻ തന്നെ കോന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റും.

Previous Post Next Post