മൂന്നാര്‍: ഇടുക്കി ചിന്നക്കനാലില്‍ വീണ്ടും ചക്കക്കൊമ്പന്റെ ആക്രമണം. സിങ്കുകണ്ടത്ത് പുലര്‍ച്ചെ ആന വീടാക്രമിച്ചു. ആന വീട് ആക്രമിക്കുന്ന സിസി ടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കൂനംമാക്കല്‍ മനോജ് മാത്യുവിന്റെ വീടാണ് ചക്കക്കൊമ്പന്‍ ഇടിച്ചു തകര്‍ക്കാന്‍ ശ്രമിച്ചത്. ആളപായമില്ല.
പുലര്‍ച്ചെ നാലു മണിക്കായിരുന്നു ആക്രമണം. വീടിന്റെ മുന്‍വശത്തെത്തിയ ആന കൊമ്പുപയോഗിച്ച് ഭിത്തിയില്‍ കുത്തി. വീടിന്റെ ഭിത്തിയില്‍ വിള്ളല്‍ വീഴുകയും മുറിക്കുള്ളിലെ സീലിങ്ങ് തകരുകയും ചെയ്തു.
വീടിനകത്ത് മനോജും കുടുംബവും കിടന്നുറങ്ങുകയായിരുന്നു. ശബ്ദം കേട്ട് ഇവര്‍ ഓടിയെത്തിയെങ്കിലും അപ്പോഴേക്കും കൊമ്പന്‍ സ്ഥലം വിട്ടിരുന്നു.