പത്തനംതിട്ട: മൗണ്ട് സിയോൺ ലോ കോളേജിലെ നിയമ വിദ്യാർത്ഥിനിയെ മർദിച്ച കേസില്‍ ഡി.വൈ.എഫ്.ഐ നേതാവ് പൊലീസിൽ കീഴടങ്ങി. സി.പി.എം ഏരിയ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ നേതാവുമായ ജയ്സൺ ജോസഫ് ആണ് പത്തനംതിട്ട ഡിവൈഎസ്പി ഓഫീസിലെത്തി കീഴടങ്ങിയത്. സുപ്രീംകോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയിട്ടും ജയ്‌സനെ അറസ്റ്റ് ചെയ്യാതിരുന്ന പൊലീസ് നടപടിയിൽ വലിയ വിമർശനം ഉയർന്നിരുന്നു. കടമ്മനിട്ട മൗണ്ട് സിയോൺ കോളേജിൽ ഡിസംബർ 20നാണ് നിയമ വിദ്യാർത്ഥിനിക്ക് മർദ്ദനമേറ്റത്. വിദ്യാർത്ഥിനിയുടെ പരാതിയിൽ കേസെടുക്കാൻ മടിച്ച പൊലീസ്, പരാതിക്കാരിക്കെതിരെ കേസ് എടുത്തിരുന്നു. കേസില്‍ ജനുവരി 9 നാണ് സിപിഎം പെരുനാട് ഏരിയ കമ്മറ്റി അംഗവും ഡിവൈ എഫ് ഐ നേതാവുമായി ജെയ്സൺ ജോസഫിന്റെ മുൻകൂർ ജാമ്യ അപേക്ഷ ഹൈക്കോടതി തള്ളിയത്.
പത്തനംതിട്ടയിൽ വിദ്യാർത്ഥിനിയെ മർദ്ദിച്ച കേസ്.. ഡി.വൈ.എഫ്.ഐ നേതാവ് കീഴടങ്ങി…
Jowan Madhumala
0
Tags
Top Stories