തൊടുപുഴ: ഇടുക്കി സിറ്റിങ് എംപിയും യുഡിഎഫ് സ്ഥാനാർഥിയുമായ ഡീൻ കുര്യാക്കോസിനെ അധിക്ഷേപിച്ച് സിപിഎം നേതാവും എംഎൽഎയുമായ എംഎം മണി.
ഡീൻ ഷണ്ഡനാണെന്നും പൗഡറും പൂശി നടപ്പാണെന്നും മണി അധിക്ഷേപിച്ചു. നെടുങ്കണ്ടം തൂക്കുപാലത്തു നടന്ന അനീഷ് രാജ് രക്തസാക്ഷി ദിനാചരണ വേദിയിലാണ് വിവാദ പരാമാർശങ്ങൾ.
'ഇപ്പം ദേ, ഹോ... പൗഡറൊക്കെ പൂശി ഒരാളുടെ ഫോട്ടോ വച്ചിട്ടുണ്ട് ഇപ്പോ. ഡീൻ... ശബ്ദിച്ചോ, ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും. അതല്ലേ. ശബ്ദിച്ചോ ഈ കേരളത്തിനു വേണ്ടി. പാർലമെന്റിൽ ശബ്ദിച്ചോ, പ്രസംഗിച്ചോ. എന്തു ചെയ്തു. ചുമ്മാതെ വന്നിരിക്കയാ. പൗഡറ് പൂശി, ബ്യൂട്ടി പാർലറിൽ കയറി വെള്ള പൂശി പടവുമെടുത്ത്, ജനങ്ങളോടൊപ്പം നിൽക്കാതെ ജനങ്ങൾക്ക് വേണ്ടി ശബ്ദിക്കാതെ വർത്താനം പറയാതെ ഷണ്ഡൻ. ഇല്ലേ...'
'ഷണ്ഡൻമാരെയാണ് എൽപ്പിക്കുന്നത്. ഏൽപ്പിച്ചോ, കഴിഞ്ഞ തവണ വോട്ട് ചെയ്തവരൊക്കെ അനുഭവിച്ചോ. ഇനിം വന്നിരിക്കയാ ഞാൻ ഇപ്പം ഒണ്ടാക്കാം, ഒലത്താം ഒലത്താം എന്നും പറഞ്ഞോണ്ട്. നന്നായി ഒലത്തിക്കോ. നന്നാക്കും ഇപ്പം. കെട്ടിവച്ച കാശ് കൊടുക്കാൻ പാടില്ല. നീതി ബോധം ഉള്ളവരാണേ, അതാ...'- മണി അധിക്ഷേപിച്ചു