സാംസ്‌കാരിക നായകരെ, സിദ്ധാർത്ഥ് വിഷയത്തിൽ ഒരു കഥയോ കവിതയോ എഴുതാൻ കനിവുണ്ടാകണം; പരിഹസിച്ച് ടി സിദ്ദിഖ്


തിരുവനന്തപുരം: വെറ്റിനറി കോളജ് വിദ്യാർത്ഥിയായ സിദ്ധാർത്ഥ് എസ് എഫ് ഐ നേതാക്കളുടെ ക്രൂരമായ ആൾക്കൂട്ട വിചാരണയിൽ കൊല്ലപ്പെട്ട ദാരുണ സംഭവത്തിൽ പ്രതികരിക്കാതിരിക്കുന്ന സാംസ്‌കാരിക നായകന്മാരെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് ടി സിദ്ദിഖ്. ഭ്രമയുഗം സിനിമയിലെ പോസ്റ്റർ ഇട്ട് കൊണ്ടാണ് അദ്ദേഹം സാംസ്‌കാരിക നായകർക്കെതിരെ രംഗത്ത് വന്നത്.

സാംസ്‌കാരിക നായകർ എന്ന് പറയപ്പെടുന്നവരുടെ മനസാക്ഷി പാർട്ടിയുടെ കയ്യിലാണെന്നും, അധികാര കേന്ദ്രങ്ങൾ പറഞ്ഞാൽ മാത്രമേ കേൾക്കാൻ സാധിക്കുകയുള്ളൂ എന്ന് വ്യക്തമാണെന്നും അദ്ദേഹം പോസ്റ്റിലൂടെ തുറന്നടിച്ചു.

പോസ്റ്റിന്റെ പൂർണ്ണ രൂപം

” സാംസ്കാരിക നായകർ: “അങ്ങുന്നേ… സിദ്ധാർത്ഥ് എന്ന ഒരു പാവം വിദ്യാർത്ഥിയെ നഗ്നനാക്കി ആൾക്കൂട്ട വിചാരണ നടത്തി മർദ്ദിച്ച് കൊന്ന് കെട്ടിത്തൂക്കിയ വിഷയത്തിൽ വല്ല കവിതയോ, കുറിപ്പോ, പ്രസ്താവനയോ നടത്താൻ കനിവുണ്ടാകണം..!!”

രാജാവ്; “അനുവാദുല്ല്യ… നിങ്ങളുടെയൊക്കെ മനസാക്ഷി പാർട്ടിയുടെ കയ്യിലാണെന്നറിയാലോ… നാൻ പെറ്റ മകനേ പോലുള്ളത് പാടേണ്ട സമയത്ത് അറിയിക്കാം…”
Previous Post Next Post