കെ എസ് യു നാളെ നടത്തുന്ന വിദ്യാഭ്യാസ ബന്ദില്‍ എസ്‌ എസ്‌ എല്‍ സി- പ്ലസ് ടു, യൂണിവേഴ്‌സിറ്റി പരീക്ഷകളെ ഒഴിവാക്കി.



കുട്ടികള്‍ പരീക്ഷയ്‌ക്കൊരുങ്ങി ഇരിക്കുന്നതിനിടയില്‍ ബന്ദ് പ്രഖ്യാപിച്ചത് ഉചിതമായില്ലെന്ന വിമർശനം വ്യാപകമായി വരുന്നതിനിടെയാണ് വ്യക്തതയുമായി കെ എസ്‌ യു രംഗത്തെത്തിയിരിക്കുന്നത്

വിദ്യാഭ്യാസമന്ത്രി അടക്കം ബന്ദ് പ്രഖ്യാപിച്ചതിനെ രൂക്ഷമായി വിമർശിച്ചിരുന്നു.പരീക്ഷാ സമയത്ത് കെ എസ്‌ യു വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചത് വിദ്യാർത്ഥികളോട് ചെയ്യുന്ന കടുത്ത ദ്രോഹമാണെന്നായിരുന്നു മന്ത്രി പ്രതികരിച്ചത്.

ഇതിന് പിന്നാലെയാണ് കെ എസ്‌ യു പത്രക്കുറിപ്പ് ഇറക്കിയിരിക്കുന്നത്. എസ്‌ എസ്‌ എല്‍ സി- പ്ലസ് ടു, യൂണിവേഴ്സ്റ്റി പരീക്ഷകളെ ബാധിക്കില്ലെന്ന് പ്രത്യേകമായി അറിയിക്കുകയാണ് കെ എസ്‌ യു നേതൃത്വം.

സിദ്ധാർത്ഥന്റെ മരണത്തില്‍ പ്രതിഷേധിച്ച്‌ സർവകലാശാല ആസ്ഥാനത്തേക്ക് കെ എസ്‌ യു നടത്തിയ മാർച്ചിലാണ് പൊലീസ് ഇടപെടലുണ്ടായത്. തുടർന്ന് നാളെ സംസ്ഥാനവ്യാപകമായി പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബന്ദിന് ആഹ്വാനം ചെയ്യുകയായിരുന്നു.
Previous Post Next Post